top of page

GST രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം: ആവശ്യമായ രേഖകൾ എന്തെല്ലാം?


Writing

രാജ്യത്ത് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് (GST) നടപ്പാക്കി വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ മേഖലയിലെ സംശയങ്ങൾ നിലനിൽക്കുകയാണ്. ആരൊക്കെ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കണം എങ്ങനെ എടുക്കണം എന്നിങ്ങനെ പോകുന്നു സംശയങ്ങൾ. GST രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം, ആവശ്യമായ രേഖകൾ എന്തെല്ലാം എന്ന് നമ്മുക്ക് ഈ പോസ്റ്റിലൂടെ മനസിലാക്കാം.  

  

എന്താണ് GST ? 

  

നിർദ്ദിഷ്ട ഉൽപ്പന്നങ്ങളുടെയും, സേവനങ്ങളുടെയും വിതരണത്തിന്മേൽ ഇന്ത്യ ചുമത്തുന്ന നികുതിയാണ് ജിഎസ്ടി. ഇതൊരു പരോക്ഷ നികുതിയാണ്. മൂല്യവർധിത നികുതി (വാറ്റ്), സേവന നികുതി, പർച്ചേസ് ടാക്‌സ്, എക്‌സൈസ് ഡ്യൂട്ടി എന്നിങ്ങനെ ഒന്നിലധികം നികുതികൾക്കു പകരം 2017 ലാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയത്. അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയായിരുന്നു ആശയത്തിനു ചുക്കാൻ പിടിച്ചത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചില ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് താഴെയുള്ളത്. 

  

ആർക്കൊക്കെ ബാധകമാണ് ? 

  

ഇന്ത്യയിൽചരക്കുകളോ സേവനങ്ങളോ നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ജിഎസ്ടി രജിസ്ട്രേഷൻ ബാധകമാണ്. നിലവിൽ രാജ്യത്തു ജിഎസ്ടിയുടെ രജിസ്‌ട്രേഷൻ പരിധി 40 ലക്ഷം രൂപയാണ്. അതായത് 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള എല്ലാ ബിസിനസുകളും ജിഎസ്ടി രജിസ്‌ട്രേഷൻ നേടേണ്ടതുണ്ട്. നേരത്തെ ഈ പരിധി 20 ലക്ഷം രൂപയായിരുന്നു. 

  

ജിഎസ്ടി രജിസ്ട്രേഷനുള്ള യോഗ്യതാ മാനദണ്ഡം  

  

വ്യക്തികളും ബിസിനസ്സുകളും ജിഎസ്ടി രജിസ്ട്രേഷനായി ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 1. അന്തർസംസ്ഥാന വിതരണം  

  

ഈ വിഭാഗത്തിന് കീഴിൽ, ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്ക് കൈമാറ്റം ചെയ്യുമ്പോൾ GST ലഭിക്കുന്നതിന് വിതരണക്കാരൻ ഉത്തരവാദിത്തം ഏറ്റെടുക്കണം.  

  

2. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ  

  

ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വിതരണം ചെയ്യുന്നവർ ജിഎസ്ടി രജിസ്ട്രേഷന് അപേക്ഷിക്കണം. വാർഷിക വിറ്റുവരവ് പരിഗണിക്കാതെ വ്യക്തി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.  

  

3. വോളണ്ടിയർ രജിസ്ട്രേഷൻ  

  

ഒരു വ്യക്തിക്കോ ബിസിനസ്സിനോ സ്വമേധയാ രജിസ്റ്റർ ചെയ്യാം. സ്വമേധയാ ഉള്ള ജിഎസ്ടി രജിസ്ട്രേഷനുകൾ എപ്പോൾ വേണമെങ്കിലും സറണ്ടർ ചെയ്യാം. 

  

4. കാഷ്വൽ ടാക്‌സബിൾ വ്യക്തി 

  

താൽക്കാലിക കടയിലൂടെയോ സ്റ്റാളിലൂടെയോ ഇടയ്ക്കിടെ സാധനങ്ങൾ വിതരണം ചെയ്യുന്ന വ്യക്തികൾ ജിഎസ്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണം..

  

ജിഎസ്ടി രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ? 

  

  • ആധാർ കാർഡ് 

  • പാൻ കാർഡ് 

  • പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾക്കൊള്ളുന്ന ഉടമകളുടെയും പ്രൊമോട്ടർമാരുടെയും വിലാസം തെിയിക്കുന്ന രേഖകൾ 

  • ബാങ്ക് വിശദാംശങ്ങൾ (ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, പാസ്ബുക്ക് അല്ലെങ്കിൽ റദ്ദാക്കിയ ചെക്കുകൾ) 

  • ബിസിനസ് സ്ഥിതിചെയ്യുന്ന സ്ഥലം വ്യക്തമാക്കുന്ന രേഖകൾ 

  • ബിസിനസ് ഇൻകോർപ്പറേഷൻ പ്രൂഫ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് 

  • ഡിജിറ്റൽ ഒപ്പ് 

  • അധികാരികളിൽ നിന്നു ലഭിച്ച് ഓതറൈസേഷൻ ലെറ്റർ 

  

ഓൺലൈൻ എങ്ങനെ ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കാം? 

  

  • ഔദ്യോഗിക ജിഎസ്ടി പോർട്ടൽ (gst.gov.in) സന്ദർശിക്കുക 

  • Taxpayers ടാബിന് കീഴിലുള്ള 'Register Now' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 

  • 'New Registration' ഓപ്ഷൻ തെരഞ്ഞെടുക്കുക. 

  • ബിസിനസിന്റെ പേര്, പാൻ വിശദാംശങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. 

  • ക്യാപ്ച നൽകി തുടരുക. 

  • നിങ്ങളുടെ മൊബൈൽ നമ്പറിലും, ഇമെയിൽ ഐഡിയിലും ലഭിച്ച ഒടിപി നൽകുക. 

  • സ്‌ക്രീനിൽ ദൃശ്യമാകുന്ന Temporary Reference Number (TRN) എന്ന ഒരു സംഖ്യാ ചിത്രം ഭാവി റഫറൻസിനായി കോപ്പി എടുത്ത് സൂക്ഷിക്കുക. 

  • വീണ്ടും ഔദ്യോഗിക വെബ്‌സൈറ്റിൽ എത്തി, Taxpayers ടാബിനു കീഴിലുള്ള 'Register' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 

  • TRN ഓപ്ഷൻ തിരഞ്ഞെടുക്കുക 

  • TRN ഉം ക്യാപ്ചയും നൽകുക. 

  • 'Proceed' ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒടിപി നൽകി വീണ്ടും 'Proceed' ക്ലിക്ക് ചെയ്യുക. 

  • ഇപ്പോൾ നിങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷൻ ഓൺലൈൻ അപേക്ഷയുടെ നില കാണിക്കും. വലതുവശത്ത്, നിങ്ങൾ ഒരു 'Edit' ഐക്കൺ കാണും. അതിൽ ക്ലിക്ക് ചെയ്യുക. 

  • ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഡോക്യുമെന്റുകളുടെ സ്‌കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. 

  • തുടർന്ന് 'Verification' പേജിൽ ക്ലിക്ക് ചെയ്യുക. തുടർന്നു നിങ്ങൾ ഡിക്ലറേഷൻ ഉറപ്പുവരുത്തുക. 

  • നിങ്ങളുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ചേർക്കുക. 

  • തുടർന്നു വരുന്ന ജാലകത്തിൽ നിങ്ങൾക്കുള്ള നിർദേശങ്ങളും ആപ്ലിക്കേഷൻ റഫറൻസ് നമ്പറും (ARN) ഉണ്ടായിരിക്കും. 

  • ഈ ARN ഉപയോഗിച്ച് നിങ്ങൾക്കു ആപ്ലിക്കേഷന്റെ നില പരിശോധിക്കാം. 

  

ജിഎസ്ടി രജിസ്‌ട്രേഷൻ നിർബന്ധമാണ്. ജിഎസ്ടി നിബന്ധനകൾ ബാധകമാകുന്ന എല്ലാ സംരംഭങ്ങളും ജിഎസ്ടി എടുക്കേണ്ടതുണ്ട്. നിർദ്ദേശിച്ച പ്രകാരം ജിഎസ്ടി മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത ഒരു ബിസിനസ് സ്ഥാപനങ്ങൾക്കും രാജ്യത്ത് ബിസിനസ് തുടരാൻ കഴിയില്ല.

  

നിങ്ങൾ ഒരു ബിസിനസ് സംരംഭകനാണ്, നിങ്ങൾക്ക് നിങ്ങളുടെ GST രജിസ്‌ട്രേഷൻ സ്വന്തമായി തന്നെ ചെയ്യണമെങ്കിൽ അതിന് പറ്റിയ GST ഫയലിംഗ് കോഴ്സുകൾ ഇന്ന് ലഭ്യമാണ്. ദിവസവും ഒരു മണിക്കൂർ ചിലവഴിച്ചാൽ രണ്ട് മാസം കൊണ്ട് തന്നെ നിങ്ങൾക്ക് ഈ കോഴ്സ് പഠിച്ചെടുക്കാം, അതും സർക്കാരിന്റെ GST പോർട്ടലിന്റെ അതെ മാതൃകയിലുള്ള മോക്ക് വെബ്സൈറ്റ് വഴി. ജോലി ചെയ്യുന്നവർക്കും സംരംഭകർക്കുമായി Core Institute of Accounting ഒരുപ്രത്യേക GST Filing കോഴ്സ് ഒരുക്കിയിട്ടുണ്ട്. കോഴ്സിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ. 

286 views0 comments

Comments


bottom of page