ഹയർ സെക്കണ്ടറി പഠനത്തിന് ശേഷം എന്ത് പഠിക്കണമെന്ന് തിരഞ്ഞെടുക്കുന്നത് നിർണ്ണായകവും കരിയർ നിർവചിക്കുന്നതുമായ തീരുമാനമാണ്. സ്കൂളിനുശേഷമുള്ള ഓപ്ഷനുകൾ എന്താണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികളെ പോലെതന്നെ കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷകളുണ്ട്. എന്നാല്‍, കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ സി.എ, സി.എം.എ, അടക്കമുള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങുന്നത് പ്ലസ്ടുവിന് ശേഷം മാത്രമാണ്. പത്താം ക്ലാസ് ജയിച്ചവര്‍ക്ക് കൊമേഴ്‌സ് രംഗത്ത് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമായ പഠന ശാഖയാണ് കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി.എം.എ).
കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി. എം. എ.)
കോസ്റ്റ് അക്കൗണ്ടൻസിയുടെ സാധ്യതകൾ വളരെ വലുതാണ്. പ്ലസ്ടു കഴിഞ്ഞ ആർക്കും കടന്നുവരാവുന്ന മേഖല. കമ്പനികളുടെ ഉൽപാദന, സേവന ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുകളുടെ (സി. എം. എ) പ്രധാന ദൗത്യം. കമ്പനി നിയമം, ജി. എസ്. ടി. നിയമം തുടങ്ങിയവ പ്രകാരവും സി. എം. എ. പ്രോഫഷണലുകളുടെ സേവനം അനിവാര്യമാണ്.
സർക്കാർ മേഖലയിൽ ഐ. എ. എസ്., ഐ. എഫ്. എസ്. മാതൃകയിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് (ICoAS)ഉണ്ട്. യു. ജി. സി. ചട്ടപ്രകാരമുള്ള അധ്യാപക ജോലി, സ്വന്തമായി പ്രാക്ടീസ് തുടങ്ങിയവയാണ് മറ്റു വഴികൾ. അവസരങ്ങൾ ഏറെയെങ്കിലും യോഗ്യതയുള്ളവർ കുറവാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.)യാണ് സി. എം. എ. കോഴ്സ് നടത്തുന്നത്.
ഇന്റർമീഡിയറ്റിലും ഫൈനലിലും രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയങ്ങളിൽ എഴുത്തുപരീക്ഷ. ഓരോ വിഷയത്തിനും നൂറിൽ 40 മാർക്കെങ്കിലും നേടണം. നാലു വിഷയം വീതമുള്ള ഓരോ ഗ്രൂപ്പിനും 400 മാർക്ക്; ഇതിൽ 200 മാർക്ക് ലഭിച്ചാൽ പാസാകാം.
നാല് ഗ്രൂപ്പായാണ് സി. എം. എ. പരീക്ഷ എഴുതേണ്ടത്. ആദ്യ രണ്ട് ഗ്രൂപ്പ് ജയിക്കുന്നവര്‍ ഇന്റർ മീഡിയറ്റ് യോഗ്യത നേടും. ഇന്റർ മീഡിയറ്റ് യോഗ്യത നേടിയവര്‍ക്ക് മൂന്നും നാലും ഗ്രൂപ്പുകല്‍ ഉള്‍പ്പെടുന്ന ഫൈനല്‍ പരീക്ഷ എഴുതാം. ഫൈനല്‍ പരീക്ഷ പാസാകുന്നവരാണ് സി. എം. എ. യോഗ്യത നേടുന്നത്. സി. എം. എ ഇന്‍റർ മീഡിയറ്റ് യോഗ്യത നേടിയവര്‍ക്കും കമ്പനികളില്‍ ജോലി ലഭിക്കും. സി. എം. എ ഇന്‍റർ മീഡിയറ്റ് പരീക്ഷ വിജയിക്കുന്നവര്‍ ഒരു വര്‍ഷം ഏതെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം നേടണം. എങ്കില്‍ മാത്രമേ ഫൈനല്‍ പരീക്ഷ എഴുതാന്‍ കഴിയൂ.
അവസരങ്ങള്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.എഫ്.എ.സി, സി.എ.പി.എ, എസ്.എ.എഫ്.എ എന്നീ രാജ്യാന്തര സ്ഥാപനങ്ങളില്‍ അംഗമാണ്. കൂടാതെ കോഴ്‌സ് ജയിച്ചവര്‍ക്ക് അമേരിക്കയിലെ സി.എം.എ, ഇംഗ്ലണ്ടിലെ സി.ഐ.പി.എഫ്.എ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം ലഭിക്കും. രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ അവസരങ്ങള്‍ ഏറെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട നവരത്‌ന കമ്പനികള്‍, മറ്റ് സ്ഥാപനങ്ങള്‍, അധ്യാപനം തുടങ്ങിയ ഒട്ടേറെ മേഖലയില്‍ അവസരങ്ങളുണ്ട്. ഇന്ത്യന്‍ കോസ്റ്റ് അക്കൗണ്ടിങ് സര്‍വ്വീസിലും അവസരമുണ്ട്. സ്വതന്ത്ര പ്രാക്ടീസും നടത്താം. പി.എച്ച്.ഡിക്കും ചേരാം. വിവരങ്ങള്‍ക്ക്: www.icmai.in. എന്ന വെബ്സൈറ്റ് സന്ദർശിക്കൂ.
പ്രാഥമിക ലക്ഷ്യം എന്താണെന്നും ഒരു കോഴ്‌സ് പഠിക്കുന്നതിലൂടെ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. കുറഞ്ഞ ഫീസ്, മികച്ച ക്ലാസുകള്‍, വിദഗ്ധരായ അധ്യാപകര്‍, സ്റ്റഡി മെറ്റീരിയലുകള്‍, മോക്ക് ടെസ്റ്റുകള്‍, റിവിഷന്‍ സെഷന്‍സ് തുടങ്ങി ഒരു കോമേഴ്സ് എന്‍ട്രി ലെവല്‍ പരീക്ഷയെ അഭിമുഖീകരിക്കാന്‍ ആവശ്യമായതെല്ലാം കോർ അക്കൗണ്ടിങ്ങിൽ നിങ്ങൾക്ക് ലഭിക്കുന്നു. ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ.
ความคิดเห็น